മിക്ക വീടുകളിലും കാണുന്ന ഒന്നാണ് തേന്‍. ഒരു ഔഷധം എന്ന നിലയ്ക്കാണ് നമ്മള് തേനിനെ കാണുന്നത് തന്നെ. നല്ലൊരു മോയിസ്ചറൈസര്‍ കൂടിയാണ് തേന്‍. നേരിട്ട് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണിത്.
തൈരില്ലാത്ത വീടുകള്‍ കാണില്ലെന്ന് തന്നെ പറയാം. മുഖചര്‍മ്മം മയപ്പെടുത്താനും തിളക്കമുറ്റതാക്കാനുമെല്ലാം തൈര് ഒന്നാന്തരമാണ്. മുഖത്തിന് പ്രായം തോന്നിക്കുന്നത് ഒഴിവാക്കാനും പതിവായി തൈര് അപ്ലൈ ചെയ്യുന്നത് സഹായിക്കും.
മഞ്ഞള്‍ ആണ് ഈ പട്ടികയിലുള്‍പ്പെടുന്ന ഒരു ചേരുവ. ‘ഗോള്‍ഡണ്‍ സ്പൈസ്’ എന്നറിയപ്പെടുന്ന മഞ്ഞള്‍, ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള ഒന്നാണ്. ഫേസ്പാക്കിലൂടെയും മറ്റുമെല്ലാം ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്.
ഇന്ന് മിക്ക വീടുകളിലും കറ്റാര്‍വാഴ കാണാറുണ്ട്. ഇത് മുഖത്ത് തേക്കുന്നതും വളരെ നല്ലതാണ്. ധാരാളം ഗുണപരമായ ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് കറ്റാര്‍വാഴ. പല തരത്തിലാണ് ഇത് ചര്‍മ്മത്തെ പരിപോഷിപ്പിക്കുക.
എല്ലാ വീടുകളിലും എപ്പോഴും കാണുന്നൊരു ചേരുവയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ മുഖത്ത് അപ്ലൈ ചെയ്യുന്നതും ചര്‍മ്മം ‘ഡ്രൈ’ ആകുന്നത് തടയാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക