നടി ആശ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയാക്കുകയാണ്. അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമായ ഉത്തര 2021ലെ മിസ് കേരള റണ്ണറപ്പ് കൂടിയാണ്. മെക്കാനിക്കൽ എൻജിനീയറായ ഉത്തര സിനിമയിലും അഭിനയിച്ചിട്ടുണ്ട്
ഇപ്പോൾ ഇതാ ഉത്തര വിവാഹിതയാകുകയാണ് . ആദിത്യയാണ് വരൻ. ഇന്നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കൊച്ചിയിലെ ഇന്റർനാഷണൽ കൺവെൻഷൻ സെറ്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയൻ, വിനീത് തുടങ്ങിയ താരങ്ങളും അനുഗ്രഹങ്ങളുമായി എത്തി. വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക