എസ് ജെ സിനു സംവിധാനം ചെയ്ത ചിത്രമാണ് തേര്. അമിത് ചക്കാലക്കൽ നായകനായി എത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ ട്രെയ്ലര് അണിയറക്കാര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്ലര് പുറത്തിറക്കിയത്. അമിത് ചക്കാലക്കലിനെ കൂടാതെ കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ ബേബി, വീണ നായർ, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും തേരിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക