തെലുങ്കിലെ പ്രമുഖ സംവിധായകനായ വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന വാരിസ് വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് . തമിഴ് ചിത്രവുമാണിത്.
വാരിസ് പൊങ്കല്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വിജയിന്റെ 66-ാം ചിത്രമാണ് വാരിസ്. പ്രകാശ് രാജും എസ്.ജെ. സൂര്യയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.
വിജയ് ചിത്രത്തിന് ക്ലാഷ് റിലീസായി പ്രഭാസിന്റെ ആദിപുരുഷ് എത്തും. പൊങ്കലിന് രണ്ടുദിവസം മുന്‍പായിരിക്കും ആദിപുരുഷിന്റെ റിലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക