ഡാകർ ഇന്റർനാഷണൽ ഫോറത്തിന്റെ എട്ടാമത് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ.ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും സംബന്ധിച്ച ചർച്ചയിൽ ഇന്ത്യയുടെ നിലപാട് അറിയിച്ചതായും വി മുരളീധരൻ അറിയിച്ചു .
ആഫ്രിക്കയുടെ വികസന മുൻഗണനകളെ ഇന്ത്യ പിന്തുണയ്ക്കുകയും ആ യാത്രയിൽ പ്രതിജ്ഞാബദ്ധമായി ഒപ്പം തുടരുകയും ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് സമ്മേളനത്തിൽ അവതരിപ്പിച്ചു.
ആഫ്രിക്കയുടെ പരമാധികാരം ഊട്ടിയുറപ്പിക്കുന്ന ജനാധിപത്യപരമായ ആഗോള വ്യവസ്ഥിതിക്ക് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംവദിച്ചു.
കോളനി വാഴ്ചയ്ക്കെതിരായ പോരാട്ടകാലം മുതലേ ഒന്നിച്ചുപോരാടിയ ഇന്ത്യയും ആഫ്രിക്കയും പരസ്പര സമൃദ്ധിക്ക് വേണ്ടിയും ഒന്നിച്ചുപോരാടുമെന്ന വിദേശനയത്തിന്റെ ഭാഗമായാണ് റിപ്പബ്ലിക് ഓഫ് സെനഗലിലെ ദിദ്വിന സന്ദർശനമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക