ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിപിന്‍ ദാസ് സംവിധാനം ചെയ്യുന്നചിത്രമാണ് ജയ ജയ ജയ ജയ ഹേ’. റീല്‍സ് വീഡിയോകളിലൂടെ സമീപകാലത്ത് തരംഗമായ മ്യൂസിക്കല്‍ ബീറ്റ് ആയിരുന്നു ജയ ജയ ജയ ജയ ഹേ’യിലേത് ചിത്രത്തിന്റെ ടീസറിലെ പശ്ചാത്തലസംഗീതമാണ് റീല്‍സുകളിലൂടെ ആസ്വാദകരിലേക്ക് എത്തിയത്.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് . ചിരിക്കാനും ചിന്തിക്കാനും വകയുള്ള ചിത്രമായിരിക്കും എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഒക്ടോബര്‍ 28ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക