റിയാദ്: ഹൃദയാഘാതമുണ്ടായി സൗദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. അല്‍മറാഇ ഡയറി കമ്പനി ഹായില്‍ ബ്രാഞ്ച് മാനേജരും ആലപ്പുഴ കായംകുളം കരിയിലക്കുളങ്ങര സ്വദേശിയുമായ മഹേഷ് കുമാര്‍ (48) ആണ് മരിച്ചത്.
രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഹായിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്ന മഹേഷ് കുമാര്‍ ബുധനാഴ്ച വൈകീട്ട് 3.30 ഓടെയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക