മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഹെലന്റെ’ ഹിന്ദി റീമേക്കാണ് ‘മിലി’. ജാൻവി കപൂര്‍ നായികയായി എത്തുന്നു. ‘ഹെലന്റെ’ സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം നവംബര്‍ നാലിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും
ഇപ്പോൾ ഇതാ ചിത്രത്തിലെ പ്രകടനത്തിന് ജാൻവി കപൂറിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എ ആര് റഹ്മാൻ. ചില്ലിംഗും റിയലിസ്റ്റിക്കുമായ പെര്‍ഫോമൻസിന് ജാൻവി കപൂറിന് അഭിനന്ദനങ്ങള്‍ എന്നാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായി എ ആര് റഹ്മാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Congratulations @jahnavi_kapoor on a Chilling and realistic performance.#mili wishing you the very best for the release on nov 4th! pic.twitter.com/WRhA3nITw9
— A.R.Rahman (@arrahman) October 29, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക