അമിതമദ്യപാനം മൂലമുള്ള ഹാങ്ഓവര്‍ മദ്യപാനികളായ പലർക്കും വലിയ പ്രശ്നമാണ്. എന്നാൽ അമിതമദ്യപാനം മൂലമുള്ള ഹാങ്ഓവര്‍ പ്രതിരോധിക്കാനുള്ള ചില മാർഗങ്ങൾ നോക്കിയാലോ
മദ്യപാനത്തിന് മുന്‍പും ശേഷവും ധാരാളം ഭക്ഷണം കഴിക്കുന്നത് ഗുണം ചെയ്യും. ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. ഫഌയിഡ് വര്‍ദ്ധിക്കുന്നത് അമിതമദ്യപാനം നല്കുന്ന ഹാങോവര്‍ കുറയ്ക്കും. നാരങ്ങാവെള്ളം ഹാങോവര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
കൃത്യമായ വിശ്രമംഅത്യാവശ്യമാണ് . വേണ്ടത്ര ഉറക്കവും ആവശ്യത്തിന് പാനീയവും ഭക്ഷണവും ശരീരത്തിന് നല്ലതാണ്. തലവേദന വന്നാല്‍ ആസ്പിരിന്‍ ഗുളിക കഴിക്കുന്നവരുണ്ട്. ഇത് തലവേദനയെ അകറ്റും. പക്ഷേ അസിഡിറ്റി കൂട്ടാന്‍ കാരണമാകും. ഹാങോവര്‍ കുറയ്ക്കാന്‍ അപരിചിതമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിയ്ക്കൂ. ഹാങോവര്‍ കുറയ്ക്കാന്‍ രാവിലെ വീണ്ടും മദ്യപിക്കുന്നത് നല്ലതല്ല
പുരുഷന്മാരെക്കാള് സ്ത്രീകള്‍ക്കാണ് ഏറ്റവും അധികം ഹാങ്ങോവര്‍ സാധ്യത. ആള്‍ക്കഹോളിനെ ദഹിപ്പിക്കുന്ന എന്‍സൈമുകളുടെ അളവ് കുറയുന്നതും ഹാങോവറിന്റെ സാധ്യത കൂട്ടും. ഹാങോവറിനെ പ്രതിരോധിക്കാന്‍ പ്രത്യേക മരുന്നില്ല. അമിതമദ്യപാനം ഒഴിവാക്കുക മാത്രമാണ് വഴി
പ്രതികരിക്കാൻ ഇവിടെ എഴുതുക