പെര്‍ത്ത്: ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരേയും രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരേയും കോലി അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു.
രണ്ട് മത്സരങ്ങളില്‍ 144 റണ്‍സാണ് കോലി നേടിയത്. ഈ ലോകകപ്പില്‍ ഇതുവരെ കോലിയെ പുറത്താക്കാന്‍ എതിര് ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടില്ല.
ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ മറ്റൊരു റെക്കോര്‍ഡിനരികെയാണ് കോലി.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 28 റണ്‍സ് കൂടി നേടിയാല്‍ ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും.
ടി20 ലോകകപ്പില്‍ മാത്രം കോലിക്ക് ഇപ്പോള്‍ 989 റണ്‍സാണുള്ളത്. 2012 ടി20 ലോകകപ്പിലാണ് കോലി ആദ്യമായി കളിക്കുന്നത്. 23 കളിയിലെ 21 ഇന്നിംഗ്സില്‍ നിന്നാണ് കോലി 989 റണ്‍സെടുത്തത്.
31 ഇന്നിംഗ്സില്‍ 1016 റണ്‍സെടുത്ത ശ്രീലങ്കയുടെ മഹേല ജയവര്‍ധനെയാണ് നിലവില്‍ ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക