ഡബിൾ എക്സ്എൽ’ എന്ന ചിത്രമാണ് ബോളിവുഡ് നടി ഹുമ ഖുറേഷിയുടേതായി പുറത്തിറങ്ങിയ ചിത്രം. ഇതിനിടെ ഏറെ നാളത്തെ ഈ ബന്ധത്തിന് ശേഷം ഹുമ ഖുറേഷി മുദസർ അസീസുമായി വേർപിരിഞ്ഞതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
മൂന്ന് വർഷത്തെ ബന്ധത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞതെന്നാണ് റിപ്പോർട്ട്. വേർപിരിയലിനു ശേഷവും ഇരുവരും സൗഹൃദം നിലനിർത്താൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇവരുടെ വേർപിരിയലിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. മുദാസറിന്റെ നിരവധി ഫോട്ടോകൾ ഹുമ ഖുറേഷി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക