മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഹെലന്റെ’ ഹിന്ദി റീമേക്കാണ് ‘മിലി’. ജാൻവി കപൂര്‍ നായികയായി എത്തുന്നു. ‘ഹെലന്റെ’ സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം നവംബര്‍ നാലിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും
ഇപ്പോൾ ഇതാ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്ലര് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ് . ഒരു ഷോപ്പിംഗ് മാളിലെ ഭക്ഷണവിപണന ശാലയിലെ ജീവനക്കാരിയായ പെണ്‍കുട്ടി യാദൃശ്ചികമായി ഷോപ്പിലെ വമ്പന്‍ ഫ്രീസറില്‍ പെട്ടുപോകുന്നതായിരുന്നു ഹെലന്റെ പ്ലോട്ട്. അവളുടെ ഒരു രാത്രിയിലെ അതിജീവനവും. ദേശീയ, സംസ്ഥാന പുരസ്കാരങ്ങളടക്കം ഒട്ടേറെ അംഗീകാരങ്ങളും നേടിയിരുന്നു ഹെലന്. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക