ഇന്ന് ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അകാലനര. ഇരുപതുകളിലോ മുപ്പതുകളിലോ ഒക്കെ ഇന്ന് മുടി നരക്കുന്നു അമിതമായ മാനസിക സമ്മർദം, ഉറക്കക്കുറവ്, വിറ്റാമിൻ ബി 12 കുറവ്, പോഷകാഹാരക്കുറവ്, അമിതമായ പുകവലി ശീലം, ചില രോഗങ്ങളുടെ ഭാഗമായും, തലയിൽ തേയ്ക്കുന്ന ചിലതരം എണ്ണകൾ, പാരമ്പര്യം തുടങ്ങിയ കാരണങ്ങൾ കൊണ്ട് അകാലനര പിടിപെടാം.!അകാല നരയെ നേരിടാൻ ചില വീട്ടുവൈദ്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.
60 ഗ്രാം പൊടിച്ച അഞ്ജനക്കല്ലും പൂനീലവും ഇടങ്ങഴി കയ്യോന്നി നീരിൽ കലക്കി ഇടങ്ങഴി എണ്ണയും ചേർത്ത് ഇരുമ്പുപാത്രത്തിലാക്കി 7 ദിവസം വെയിലത്തു വയ്ക്കുക. പിന്നീട് നാലിടങ്ങഴി ത്രിഫലകഷായവും ചേർത്ത് കാച്ചിയെടുത്ത് അരിച്ച് ഉപയോഗിക്കാം. ഈ എണ്ണ പതിവായി തലയിൽ തേച്ചു കുളിക്കുന്നത് അകാലനര തടയാൻ ഏറ്റവും നല്ല മാർഗമാണ്.
ഒരു ലിറ്റർ വെളിച്ചെണ്ണയിൽ ഒരു ലിറ്റർ കേശവർദ്ധിനി ഇലനീര് ചേർത്ത് കാച്ചിയെടുക്കുക. ഈ എണ്ണ തലയിൽ പതിവായി തേച്ചു കുളിക്കുന്നതും അകാലനര തടയാൻ ഏറ്റവും നല്ല മരുന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക