നെടുങ്കണ്ടം : 2 കണ്ണിനും തിമിരം ബാധിച്ച 4 മാസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ വിജയമായി.
മുണ്ടിയെരുമ തട്ടാരുമുറിയിൽ ആര്യയുടെയും ബിബിന്റെയും മകനായ ആരുഷ് ഇന്നലെയാണ് ആദ്യമായി അമ്മ ആര്യയെ കണ്ടത്.
ഇന്നലെ വരെ എപ്പോഴും കരച്ചിലായിരുന്ന ആരുഷ് കാഴ്ച ലഭിച്ചതോടെ ആര്യയെ നോക്കിയിരുന്ന് ചിരിയാണ്. പ്രായമായവരിലാണു കൂടുതലെങ്കിലും കുട്ടികളെയും ബാധിക്കാറുള്ള തിമിരം ആരുഷിന്റെ സഹോദരനായ ലിബിനുമുണ്ട്.
എന്നാൽ, ലിബിന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ കുടുംബത്തിനു കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക