ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ നവംബർ 11ന് തിയറ്ററുകളിലെത്തും. ഇടതുപക്ഷ നേതാവായി ശ്രീനാഥ് ഭാസി പ്രത്യക്ഷപ്പെടുന്നു.
ആൻ ശീതളാണ് നായിക. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ഗ്രേസ് ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അതിഥി വേഷത്തിൽ സണ്ണി വെയ്ൻ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക