നിരവധി ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉൾക്കൊള്ളുന്ന ഈ ലഘു പാനീയം ദഹനപ്രശ്നങ്ങൾക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ആവശ്യമായ ചേരുവകൾ…
വെള്ളം 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
ജീരകം കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഗ്രാമ്പു 1 ടീസ്പൂൺ
കറുവപ്പട്ട 1 ടീസ്പൂൺ(പൊടിച്ചത്)
തയ്യാറാക്കുന്ന വിധം...
എല്ലാ ചേരുവകളും കുറഞ്ഞത് 15 മിനുട്ട് വെള്ളത്തിലിട്ട് തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ അരിച്ചെടുക്കുക. ചൂടോടെയോ അല്ലാതെയോ കുടിക്കാവുന്നതാണ്. കുടിക്കുന്നതിന് തൊട്ട് മുമ്പ് രുചി മെച്ചപ്പെടുത്താനായി
നാരങ്ങ നീര് ചേർക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക