അന്ന ബെൻ, റോഷൻ, ശ്രീനാഥ് ഭാസി തുടങ്ങിയവർ അഭിനയിച്ച ചിത്രമായിരുന്നു കപ്പേള. പ്രേക്ഷക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ഏതാണ്ട് കോവിഡ് കാലത്ത് കൂടിയാണ് ചിത്രം എത്തിയതും. എന്നിരുന്നാലും നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു. സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിച്ചതോടെ മറ്റു ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുവാനായി നിരവധി പേർ മുന്നോട്ട് വന്നിരുന്നു.
കാതലിന്റെ ലൊക്കേഷനിലെത്തി സൂര്യ; വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു
ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് എടുക്കുകയാണ്. ഷൗരി ചന്ദ്രശേഖർ ആണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. ബുട്ടബൊമ്മ എന്ന പേരിലാണ് തെലുങ്കിൽ ചിത്രമെത്തുന്നത്. ചിത്രത്തിന്റെ ടീസർ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിട്ടുണ്ട്.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് എന്ന് പറയുന്നതിന്റെ യഥാർത്ഥ കാരണം ഇതാണ്
സിനിമയുടെ മറ്റൊരു പ്രത്യേകത നായികാ തന്നെയാണ്. അന്ന ബെന്നിന്റെ വേഷം തെലുങ്കിൽ കൈകാര്യം ചെയ്യുന്നത് മലയാളിയായ അനിഖ സുരേന്ദ്രനാണ്. കൈതി, വിക്രം എന്നീ സിനിമകളിലൂടെ പ്രിയങ്കരനായ അർജുൻ ദാസ് ആണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. മാത്രമല്ല, സൂര്യ വാശിഷ്ടയും സുപ്രധന വേഷത്തിൽ ചിത്രത്തിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക