ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടി രാഷ്ട്രീയക്കാരന്റെ വേഷം കൈകാര്യം ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ.
ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്ളക്സിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ”തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക” എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ളെക്സില്‍ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തമിഴ് നടി ജ്യോതികയാണ് ചിത്രത്തിലെ നായിക. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക