പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി എസ് നാജിമുൽ എന്നയാളെയാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് സംഘം പയ്യന്നൂർ -കോറോം റോഡിൽ വച്ച് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. പയ്യന്നൂർ പ്രദേശത്തെ യുവാക്കൾക്കും കുട്ടികൾക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണിയാൾ. ദിവസങ്ങളോളം നടത്തിയ നിരീക്ഷത്തിനോടുവിലാണ് ഇയാളെ രാത്രിയിൽ പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ ആലക്കൽ,പി എം കെ സജിത്ത് കുമാർ സിവിൽ എക്സൈസ് ഓഫിസർമാരായവിനോദ്, സനേഷ്,ഡ്രൈവർ പ്രതീപൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക