അടിമാലി: വീട്ടിൽ നിന്ന് 5 ദിവസം മുൻപു കാണാതായ പന്ത്രണ്ടുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.
പാറത്തോട് ഇരുമലക്കപ്പ് കുഴിവേലിൽ ബിനോയ്–വിജി ദമ്പതികളുടെ മകൻ ആൽബർട്ടിന്റെ മൃതദേഹമാണു വീടിനു സമീപം ചിന്നാർ പുഴയ്ക്ക് അരികിലുള്ള അയ്യപ്പൻമല പാറയിടുക്കിലെ നീർച്ചാലിൽ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ആൽബർട്ടിനെ കാണാതായത്. പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു.
മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗിൽ നിന്നു സ്വർണവും പണവും മൊബൈൽ ഫോണും കവർന്നു; പ്രതിയെ മണിക്കൂറുകൾക്കകം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു
വെള്ളത്തൂവൽ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക