മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘എലോൺ. ഡിസംബറില്‍ ചിത്രം റിലീസ് ഉണ്ടാകുമെന്നാണ് വിവരം . ഈ അവസരത്തില്‍ ചിത്രത്തിന്റെ ഒരു സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്.
മോഹൻലാൽ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് ഷാജി കൈലാസ് പങ്കുവച്ചിരിക്കുന്നത്. “”STRONGER “”than “”YESTERDAY”, എന്നാണ് പോസ്റ്റിന് സംവിധായകൻ നൽകിയിരിക്കുന്ന ക്യാപ്ഷൻ. കയ്യിൽ ഫോണും പിടിച്ച് മീശ പിരിക്കുന്ന മോഹൻലാലിനെയാണ് ഫോട്ടോയിൽ കാണാനാകുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക