കാതൽ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണ് ഇത്. ഇവ മിറിയം എന്ന കൊച്ചു മിടുക്കിയാണ് മമ്മൂക്കയ്ക്കൊപ്പം വീഡിയോയിലുള്ളത്. അമ്മ സിൻസി അനിലിനൊപ്പംലെത്തിയതാണ് ഈ മിടുക്കി. തന്റെ മകൾ മമ്മൂട്ടിക്കൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന വിശേഷം സിൻസി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ
ഇന്നെന്റെ മകൾക്കു അറിയില്ല… അവൾ ചേർന്ന് നിൽക്കുന്നതും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും.നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും…ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി…
https://www.facebook.com/shawn.sincy.3/videos/1136400180600492/?t=5
പ്രതികരിക്കാൻ ഇവിടെ എഴുതുക