തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ മദ്യപസംഘത്തിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ആട്ടുകാല കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ (75) ആണ് മരിച്ചത്. ഒക്ടോബർ പതിനെട്ടിനാണു കൃഷ്ണൻകുട്ടി നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മദ്യപസംഘം ചീത്ത വിളിക്കുന്നത് തടഞ്ഞ കൃഷ്ണന്‍കുട്ടി നായരെ പ്രദേശവാസികളായ ഷിബു, മനു എന്നിവർ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. നാട്ടുകാരാണ് മര്‍ദനമേറ്റ കൃഷ്ണൻകുട്ടിയെ ആശുപത്രിയിലാക്കിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഷിബുവിനെയും മനുവിനെയും വെഞ്ഞാറമൂട് പൊലീസ് അന്നുതന്നെ അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക