പത്തനംതിട്ട: പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയ പത്തനംതിട്ട സ്വദേശി മരിച്ചു. പലവിളയിൽ ജോസ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഇന്നലെയാണ് മദ്യപിച്ചെത്തിയ ജോസ് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ഇയാളെ തടയുന്നതിനിടയിൽ ഭാര്യ ഓമനയ്ക്കും പൊള്ളലേറ്റിരുന്നു.
ഓമന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക