പഞ്ചായത്ത് രാജിനെ കുറിച്ച് കൂടുതൽ അറിയുക എന്ന് ലക്ഷ്യത്തോടെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് 10 ദിവസത്തെ വടക്കേ കിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര ഒരുക്കിയത്.
മേഘാലയിൽ എത്തിയ സംഘം അവിടുത്തെ വിവിധ ട്രൈബൽ പ്രദേശങ്ങളും സന്ദർശിച്ചു
മേഘാലയയുടെ പരമ്പരാഗത വേഷത്തിൽ നൃത്തം ചെയ്തും അവരുടെ ജീവിതം അറിഞ്ഞുമാണ് പ്രസിഡൻറ് സംഘവും മടങ്ങിയത്.
ആസാം, സിക്കിം എന്നീ സംസ്ഥാനങ്ങളും ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സന്ദർശിച്ചു
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ അംഗങ്ങൾ എന്നിവർക്ക് പുറമേ ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗാധരൻ മാസ്റ്റർ എന്നിവരും യാത്ര സംഘത്തിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക