ഒറ്റപ്പാലം: എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന യുവാവിനെ കഴുത്തിനു ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിക്കാണു പരുക്കേറ്റത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഞായറാഴ്ച ഉച്ചയോടെ ട്രെയിനിനുള്ളിലെ ശുചിമുറിക്കു സമീപമാണ് യുവാവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ ഒറ്റപ്പാലത്തിനു സമീപം എത്തിയപ്പോഴായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക