ജില്ലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള പ്രാഥമിക കാര്‍ഷിക വായ്പ സംഘത്തിനുള്ള അവാര്‍ഡ് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു.
2021,22 വര്‍ഷത്തിലേതാണ് അവാർഡ്. 69-ാ മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് വെച്ച് നടന്ന പൊതു സമ്മേളനത്തില്‍ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
റിലീസ് വാര്‍ഷികത്തിൽ ‘പുഷ്പ’ കേരളത്തിൽ റീ റിലീസ് ചെയ്യുന്നു
ബാങ്കിന്റെ ഓരോ നേട്ടവും ഇടപാടുകാര്‍ക്കായി സമര്‍പ്പിക്കുന്നതായി സെക്രട്ടറി എം.പുരുഷോത്തമന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തത്.
സഹകരണ മേഖലയിലെ സഹകരണ സംഘങ്ങള്‍ക്കായി തയ്യാറാക്കിയ ലോഗോ പ്രകാശനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. ആദ്യ ലോഗോ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ. സുരേഷ്, സെക്രട്ടറി എം. പുരുഷോത്തമന് എന്നിവര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക