തിരുവനന്തപുരം: തൈക്കാട്ടുള്ള ജില്ലാ മർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കത്തെഴുതിയത് പാർട്ടിയിലെ സ്വന്തക്കാരെ തിരുകിക്കയറ്റാൻ.
ജോലി ലഭിച്ച ജെ.എസ്.കിരണ്‍ കാട്ടാക്കട മുൻ ഏരിയ സെക്രട്ടറിയുടെ മകനാണ്. ജൂനിയർ ക്ലർക്കായിട്ടാണ് കിരണിന്റെ നിയമനം. ഉപദേശം ചോദിച്ചപ്പോൾ നിർദേശം നൽകിയെന്നായിരുന്നു ആനാവൂരിന്റെ വാദം.
മണലിയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
സഹകരണ സംഘത്തിൽ 3 പേരെ നിർദേശിക്കാൻ അറിയിച്ചുകൊണ്ടുള്ള ആനാവൂരിന്റെ കത്ത് ഇന്നലെയാണ് പുറത്തുവന്നത്.
2021 ജൂലൈ 6നാണ് ജില്ലാ മർക്കന്റൈൽ സഹകരണ സംഘം ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും സംഘത്തിലെ പാർട്ടികാര്യങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ടയാളുമായ ബാബുജാന് സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റർപാഡിൽ ആനാവൂർ കത്തു നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക