ചെന്നൈ: ചെന്നൈയില്‍ ജോലി കഴിഞ്ഞു ഹോസ്റ്റലിലേക്കു മടങ്ങിയ തിരുവനന്തപുരം സ്വദേശിനിയെ പിന്നാലെയെത്തി ആക്രമിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിലായി.
അമ്പൂരി സ്വദേശിനിയായ 20 വയസ്സുകാരിക്കു നേരെയാണു കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്. മുഖത്ത് ആഴത്തിൽ മുറിവേറ്റ പെൺകുട്ടി ആശുപത്രിയിലാണ്.
ആനാവൂർ നാഗപ്പന്റെ കത്തിലൂടെ ജോലി ലഭിച്ച മൂന്നു പേരിൽ ഒരാൾ സിഐടിയു മുൻ സംസ്ഥാന ട്രഷററുടെ മകൻ
സുഹൃത്തുക്കളായിരുന്നെന്നും വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ആക്രമിച്ചതെന്നും അറസ്റ്റിലായ നവീൻ(25) എന്ന യുവാവ് പൊലീസിനു മൊഴി നൽകി. യുവതിയുടെ മുഖത്ത് 25 തുന്നലുകൾ ഇടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക