വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി നാളുകാര്‍ സ്വന്തമായി നടത്തുന്ന ബിസിനസ്സിൽ മികവ് പുലർത്തും. സാമ്പത്തികമായ വിഷമതകൾ മറികടക്കും. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടും.
സന്താനങ്ങളില്ലാതെ വിഷമിക്കുന്ന ഭരണി നാളുകാര്‍ക്ക് അനുകൂല സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപ്പനയിൽ തീരുമാനം.
അശ്വതി മുതല്‍ രേവതി വരെയുള്ള നാളുകാരുടെ അടുത്തയാഴ്ച്ചത്തെ സമ്പൂര്‍ണ വാരഫലം അറിയാന്‍ വായിക്കുക.
അശ്വതി
സ്വന്തമായി നടത്തുന്ന ബിസിനസ്സിൽ മികവ് പുലർത്തും. സാമ്പത്തികമായ വിഷമതകൾ മറികടക്കും. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടും. മത്സരപരീക്ഷകളിൽ മികച്ച വിജയം. കുടുംബ സമേതം മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. പണമിടപാടുകളിൽ നേട്ടം.
ഭരണി
സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് അനുകൂല സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപ്പനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും.
കാർത്തിക
കാലാവസ്ഥാജന്യ രോഗങ്ങൾ പിടിപെടും. ധനപരമായി അനുകൂലസമയമല്ല. കർമ്മ രംഗത്ത് പ്രതിസന്ധികൾ നേരിടാം. ഉറ്റ സൗഹൃദങ്ങളിൽ ഉലച്ചിൽ. പൊതുപ്രവർത്തങ്ങളിൽ അവിചാരിത പ്രശ്നങ്ങൾ ഉടലെടുക്കും . സന്താനങ്ങൾക്ക് വിജയം തുടർന്നുള്ള മനഃ സന്തോഷം.
രോഹിണി
ബന്ധു ജനങ്ങളിൽ നിന്നുള്ള ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. തൊഴിൽപരമായ നേട്ടം. പ്രേമബന്ധങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും.
മകയിരം
സന്താനഗുണമനുഭവിക്കും. കൈമോശം വന്ന് നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും.
തിരുവാതിര
വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും. ലോട്ടറി പോലെയുള്ള ഭാഗ്യ പരീക്ഷണങ്ങളിൽ നിന്ന് ചെറിയ ധനലാഭം പ്രതീക്ഷിക്കാം. മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയിൽ മികച്ച പ്രകടനം.
പുണർതം
ധനലാഭമുണ്ടാകും. ഭക്ഷണസുഖം വർധിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും. അന്യജനസഹായം ലഭിക്കും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാൻ സാധിക്കും. സുഹൃത്തുക്കളുടെ സമയോചിതമായ സഹായം ലഭിക്കും.ഗൃഹ നിർമ്മാണത്തിൽ പുരോഗതി.
പൂയം
വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വർധിക്കും. ഇരുചക്ര വാഹനം വാങ്ങും. ഭൂമി വാങ്ങുവാനുള്ള ആഗ്രഹത്തിൽ പുരോഗതി . വ്യവഹാര വിജയം പ്രതീക്ഷിക്കാം. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും.
ആയില്യം
വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീർഘയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ശുപാർശയുടെ സഹായത്താൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും.
മകം
പുണ്യസ്ഥല സന്ദർശനം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. അന്യരുടെ ഇടപെടൽ മൂലം കുടുംബത്തിൽ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. ചെവിക്കും കണ്ണുകൾക്കും രോഗബാധാ സാദ്ധ്യത. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ.
പൂരം
കുടുംബ സൗഖ്യ വർധന. ബിസിനസ്സിൽ പുരോഗതി . മാനസികമായ സംതൃപ്തി. ആരോഗ്യപരമായ വിഷമതകളിൽ നിന്ന് മോചനം. പൊതു പ്രവർത്തനത്തിൽ നേട്ടങ്ങൾ. അടുത്ത സുഹൃത്തുക്കളുമായി നില നിന്ന ഭിന്നത അവസാനിക്കും. സന്താനങ്ങൾക്കായി പണച്ചെലവ് .
ഉത്രം
സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽ പരമായ യാത്രകൾ. ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം വർധിക്കും. ബന്ധുജന സമാഗമം മൂലം മാനസിക സുഖവർധന. പ്രവർത്തനങ്ങളിൽ നേട്ടം. പരീക്ഷാ വിജയം .
അത്തം
ബന്ധുക്കളുമായി അഭിപ്രായ ഭിന്നത. സാമ്പത്തിക ക്ലേശം. വാതജന്യ രോഗങ്ങൾ എന്നിവ മൂലം വിഷമിക്കും. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. ബന്ധു ജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പണച്ചെലവ്.
ചിത്തിര
മനസ്സിന് സുഖം നൽകുന്ന വാർത്തകൾ കേൾക്കാനിടവരും. കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും. തൊഴിൽപരമായി നിലനിന്നിരുന്ന ഉത്കണ്ഠ ശമിക്കും. പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും.
ചോതി
കാലാവസ്ഥാജന്യ രോഗ സാദ്ധ്യത. മാതാവിന് അരിഷ്ടതകൾ ഉണ്ടാകുവാനിടയുള്ള വാരമാണ് . അവിചാരിത യാത്രകൾ വേണ്ടിവരും. ഭക്ഷണസുഖം കുറയും. പല്ലുകൾക്ക് രോഗസാദ്ധ്യത . സുഹൃത്തുക്കളുമായി സംഗമം. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും.
വിശാഖം
ഉദരവിഷമതകൾ അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വരും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും. ഗൃഹാന്തരീക്ഷം അസംതൃപ്തകരമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ.
അനിഴം
അന്യജന സഹായത്താൽ കാര്യ വിജയം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. വാരത്തിന്റെ അവസാനത്തിൽ അനാവശ്യമായ ആരോപ ണങ്ങൾ മൂലം വിഷമിക്കും .
തൃക്കേട്ട
സ്വന്തം ബിസിനസില്‍നിന്ന് മികച്ച നേട്ടം. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ശത്രുക്കളിൽ നിന്നും നിരന്തരമായ ശല്യമുണ്ടാവാം. മുൻകോപം നിയന്ത്രിക്കണം. ഗൃഹത്തിൽ സമാധാന അന്തരീക്ഷം പുലരും. വിദേശ ജോലിയിൽ നിലനിന്ന പ്രശ്നങ്ങൾ ശമിക്കും.
മൂലം
സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. തൊഴിൽ മേഖലയിൽ ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല . വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ജലജന്യ രോഗ സാദ്ധ്യത.
പൂരാടം
സുഹൃത്തുക്കളുടെ വിവാഹത്തിൽ പങ്കെടുക്കും. മാതാവിന് അരിഷ്ടതകൾക്ക് സാദ്ധ്യത. ഭൂമി, കൃഷി ഇവയിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. പ്രവർത്തന രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.
ഉത്രാടം
അനുകൂല ഫലങ്ങൾ മുന്നിട്ടുനിൽക്കും ബന്ധുക്കൾ സഹായിക്കും. വിദ്യാർഥികൾക്ക് അലസത വർധിക്കും പഠനത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകൾ നേരിടേണ്ടി വരും. തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും.
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, മനഃപ്രയാസം, തടസ്സം, യാത്രാതടസ്സം, ധനതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്ന്
തിരുവോണം
വാരം പൊതുവെ അനുകൂലമാണ്. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായിവരും. ജീവിതപങ്കാളിയ്ക്ക് ഉണ്ടായിരുന്ന അനാരോഗ്യസ്ഥിതി തരണം ചെയ്യും. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ഉദ്ധിഷ്ട കാര്യസാദ്ധ്യത്തിനുള്ള തടസ്സം മറികടക്കും.
അവിട്ടം
കുടുംബ ജീവിതം സന്തോഷ പ്രദമായിരിക്കും. സന്താനങ്ങളാൽ മനഃസന്തോഷം വർധിക്കും. ഉദര സംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടുവാൻ ഇടയുള്ളതിനാൽ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുക . തൊഴിൽ രംഗം ശാന്തമാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.
ചതയം
കടബാദ്ധ്യതകൾ കുറയ്ക്കുവാൻ സാധിക്കും. വിദ്യാർഥികൾക്ക് അനുകൂല സമയം. ഉന്നത വിജയം ലഭിക്കുന്ന കാലമാണ്. വാരത്തിന്റെ അവസാനം അവിചാരിത ചെലവുകൾ നേരിടേണ്ടിവരും. ഗൃഹനിർമ്മാണത്തിൽ നിലനിന്നിരുന്ന തടസ്സം മറികടക്കും .
പൂരുരുട്ടാതി
തൊഴിലന്വേഷകർക്ക് അനുകൂല ഫലം. സുഹൃത്തുക്കളുടെ ഇടപെടൽ വഴി പെട്ടെന്നുള്ള കാര്യസാദ്ധ്യം . വിവാഹാലോചകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും.വ്യവ ഹാരങ്ങളിൽ വിജയം നേടും.മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും.
ഉത്രട്ടാതി
ദീർഘ ദൂരയാത്രകൾ വേണ്ടിവരും. വിവാഹാലോചനകൾ തീരുമാത്തിലേക്കെത്തും. പണമിടപാടുകളിൽ കൃത്യത പുലർത്തും. ബിസിനസ്സിൽ നേട്ടങ്ങൾ. മാനസികമായ ക്ഷമ കുറയും. ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത് .
രേവതി
സ്ഥലം മാറ്റം ആഗ്രഹിക്കുന്നവർക്ക് ഉദ്ദിഷ്ട കാര്യ സാദ്ധ്യം. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും . തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കുന്നകാലമാണ്. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും.ഭാഗ്യക്കുറി വഴി ചെറിയ തോതിലുള്ള ധനലാഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക