പത്തനംതിട്ട: ളാഹ വിളക്കുവഞ്ചിയിൽ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പ ഭക്തൻമാരുടെ ബസ് മറിഞ്ഞു ഒട്ടേറെപ്പേർക്കു പരുക്ക്.
ഗുരുതരമായി പരുക്കേറ്റ 4 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
12 പേരെ റാന്നി പെരുനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിനടിയിൽ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷം രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക