കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍ ഇതാ
കണ്ണിനു ചുറ്റുമുള്ള കറുപ്പിൽ തക്കാളിനീര് പുരട്ടുന്നത് വളരെ നല്ലതാണ്. ചർമ്മത്തിലെ കറുപ്പുകൾ മാറി ചർമ്മത്തിന് നിറം നൽകും.
വെള്ളരിക്ക ചെറുതായി അരിഞ്ഞ് കൺ തടങ്ങളിൽ വയ്ക്കുന്നതും വെള്ളരിക്ക അരച്ച് കുഴമ്പു പരുവമാക്കി പുരട്ടുന്നതും കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ വളരെ നല്ലതാണ്. തണുത്ത വെള്ളരിക്ക നീരിൽ ഒരൽപ്പം റോസ് വാട്ടർ കൂടി ചേർത്തതിന് ശേഷം ഒരു പഞ്ഞി കൊണ്ട് ഈ മിശ്രിതം മുക്കി കണ്ണിനു മേലെ വയ്ക്കുക.
ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് കൺതടങ്ങളിലെ കറുപ്പിൽ പുരട്ടി ഏകദേശം 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. കറുപ്പകറ്റാൻ സഹായിക്കും. ടീ ബാഗ് ഫ്രിഡ്ജിൽ വച്ച് നല്ല പോലെ തണുപ്പിച്ച ശേഷം കണ്ണിന് മുകളിൽ 15 മിനുട്ട് വയ്ക്കുക. ശേഷം തണത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക