നവാഗതനായ ജെക്സണ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ച് സെന്റും സെലീനയും. മാത്യു തോമസ്, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നവംബർ 21 രാവിലെ ഏഴ് മണിക്ക് വല്ലാർപാടം പള്ളിയിൽ നടക്കും. സുധി കോപ്പ, സിബി തോമസ്, അരുൺ പാവുമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, പോളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഇ 4 എന്റർടെയ്നമെന്റ്, എ പി ഇന്റർനാഷണൽ എന്നീ ബാനറുകളില്‍ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അന്‍വര്‍ റഷീദ്, വിനീത് ശ്രീനിവാസന്, അമല്‍ നീരദ്, ബേസില്‍ ജോസഫ്, വൈശാഖ്, അജയ് വാസുദേവ് എന്നീ സംവിധായകരാണ് സോഷ്യല്‍ മീഡിയയിലൂടെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ചിത്രം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക