ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ആർ.ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇപ്പോൾ ഇതാ ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോർജ്എ ന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിൽ തോക്കുമായി നിൽക്കുന്ന ഷൈൻ കഥാപത്രത്തെ പോസ്റ്ററിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക