മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ നവംബർ 25ന് റിലീസ് ചെയ്യും.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
ബാല സ്വന്തം ഡയലോഗുകളുമായി വരുന്ന സിനിമ കൂടിയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ഉണ്ണി മുകുന്ദൻ നായകനും നിർമാതാവുമാകുന്ന സിനിമ, അനൂപ് പന്തളം സംവിധാനം ചെയ്യുന്നു.
കാലിനുണ്ടായ പരുക്കിനെ തുടർന്ന് നടൻ അബ്ബാസ് ആശുപത്രിയിൽ, ശസ്ത്രക്രിയയ്ക്കു വിധേയനാക്കി
മനോജ് കെ. ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ , ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.ഉണ്ണി മുകുന്ദന്റെ അച്ഛനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക