വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
ഈയാഴ്ച മേടക്കൂറുകാർക്ക് എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.
ഇടവക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങളാണ് ഈയാഴ്ച അനുഭവപ്പെടുക. ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. നവംബര്‍ 20 മുതല്‍ 26 വരെ ഓരോ നാളുകാര്‍ക്കും എങ്ങനെ
മേടക്കൂറ്
ഈയാഴ്ച മേടക്കൂറുകാർക്ക് എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത വേണം. ജോലികാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.
ഇടവക്കൂറ്
ഇടവക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങളാണ് ഈയാഴ്ച അനുഭവപ്പെടുക. ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല.
കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. വരുമാനത്തിൽ വർധനയുണ്ടാകും.
മിഥുനക്കൂറ്
മിഥുനക്കൂറുകാർക്ക് ഈയാഴ്ച വലിയ പ്രതിസന്ധികളില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ശനിദോഷം തുടരുന്നതിനാൽ ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിരംഗത്തും പുരോഗതി കാണപ്പെടും. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം.
കർക്കടകക്കൂറ്
കർക്കടകക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും കണ്ടകശ്ശനി കാരണം ചെറിയൊരു മന്ദത തുടരും. ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മുഴുവൻ മറികടക്കാൻ കഴിയും. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകും.
ചിങ്ങക്കൂറ്
ചിങ്ങക്കൂറുകാർക്കു ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. രോഗാരിഷ്ടങ്ങൾ വരാതിരിക്കാൻ പ്രത്യേക ജാഗ്രതയും വേണം.
കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. ജോലിരംഗത്തും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ അനുഭവപ്പെടും.
കന്നിക്കൂറ്
കന്നിക്കൂറുകാർക്ക് ദൈവാനുഗ്രഹത്താൽ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
തുലാക്കൂറ്
ഈയാഴ്ച തുലാക്കൂറുകാർക്ക് ചില സന്ദർഭങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടുന്നില്ല എന്നു തോന്നും. പ്രാർഥനകളിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.
ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. വരുമാനത്തിൽ വർധനയുണ്ടാകും.
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സുഹൃദ്സമാഗമം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു; മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മേലധികാരിയിൽ നിന്ന് ശകാരം ഇവ കാണുന്നു, മേടം മുതല്‍ മീനം വരെ ഇന്ന്
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തു വലിയ തടസ്സങ്ങളൊന്നും അനുഭവപ്പെടില്ല. ദൈവാനുഗ്രഹമുള്ളതിനാൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതു പോലെ ചെയ്തു തീർക്കാൻ കഴിയും. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും.
ധനുക്കൂറ്
ധനുക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.
സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും.
മകരക്കൂറ്
മകരക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം.സാമ്പത്തികകാര്യങ്ങളിൽ നേട്ടമുണ്ടാകും.
വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി കണ്ടുതുടങ്ങും.
കുംഭക്കൂറ്
ഈയാഴ്ച കുംഭക്കൂറുകാർക്ക് വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. വ്യാഴം അനുകൂല ഭാവത്തിൽ ഉള്ളതിനാൽ പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ജോലിരംഗത്തു സ്വസ്ഥത കൈവരും. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരും.
പ്രതിസന്ധികളിലൊന്നും പെടാതെ മുന്നോട്ടു പോകാനും കഴിയും.
മീനക്കൂറ്
മീനക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കും.
കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ നേരിയ പുരോഗതി കാണപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക