ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം ആക്ഷേപ- ഹാസ്യ വിഭാഗത്തിൽ പെടുന്നതാണ് , സകുടുംബം ആസ്വദിച്ചു കാണാവുന്ന ഒന്നായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.ഹരീഷ് കണാരൻ ഉള്‍പ്പെടുന്ന രസകരമായ ഒരു രംഗം ഉള്‍പ്പെടുത്തിയാണ് ടീസര്‍. നർമ്മത്തിനും, പ്രണയത്തിനും ഗാനങ്ങൾക്കും എല്ലാം പ്രാധാന്യം നൽകികൊണ്ട് ഒരു സമ്പൂർണ വിനോദ സിനിമ എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം നവംബര്‍ 24നാണ് റീലീസ് ചെയ്യും .
പ്രതികരിക്കാൻ ഇവിടെ എഴുതുക