പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹനുമാൻ’. തേജ സജ്ജയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രശാന്ത് വര്‍മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ‘ഹനുമാൻ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
‘ഹനുമാൻ’ പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ശിവേന്ദ്ര ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഹനുമാന്റെ സംവിധായകൻ പ്രശാന്ത് വര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക