ലക്നൗ: അസംഗഡിലെ പശ്ചിംപട്ടി ഗ്രാമത്തിൽ മുൻ കാമുകിയെ കൊന്ന് ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരാധന പ്രജാപതി(22) എന്ന യുവതിയാണ് കൊലപ്പെട്ടത്.
യുവതിയെ കൊലപ്പെടുത്തി മൃതദേഹാവിഷ്ടങ്ങൾ കിണറ്റിലും കുളത്തിലുമായി തള്ളിയ മുൻ കാമുകൻ പ്രിൻസ് യാദവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ 15ന് പശ്ചിംപട്ടി ഗ്രാമത്തിലെ കിണറ്റിൽനിന്ന് യുവതിയുടെ മൃതദേഹാവിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൃതദേഹം കണ്ടെത്തുമ്പോൾ ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നതായും അർധനഗ്നമായ അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തിലാണ് ആരാധനയെ കൊലപ്പെടുത്തിയതെന്നു പ്രിൻസ് യാദവ് പൊലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക