മമ്മൂട്ടി- ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതൽ’. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കാതൽ
ഇപ്പോൾ ഇതാ കാതലിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ് . 34 ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിനാണ് ഇന്ന് സമാപനം ആയിരിക്കുന്നത്. രണ്ട് ദിവസം മുൻപ് ജ്യോതികയും മമ്മൂട്ടിയും തങ്ങളുടെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയതിന് സിനിമയുമായി സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് മമ്മൂട്ടി കമ്പനി തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക