ഏറ്റുമാനൂർ: നാഗാലാൻഡിൽ നിന്നു കോട്ടയത്തേക്കു പുറപ്പെട്ട ലോറിയിൽ കയറിക്കൂടിയ പെരുമ്പാമ്പ് പട്ടിത്താനം കവലയിലിറങ്ങി. ഓട്ടോറിക്ഷാ തൊഴിലാളികൾ പാമ്പിനെ രക്ഷിച്ച് ചാക്കിലാക്കി വനം വകുപ്പിനു കൈമാറി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം.പട്ടിത്താനം കവലയിൽ ഉച്ചഭക്ഷണം കഴിക്കാനായി വാഹനം നിർത്തിയപ്പോൾ ചൂടു സഹിക്കാനാവാതെ പാമ്പ് പുറത്തുചാടി.
പെരുമ്പാമ്പിനെ ആദ്യം കണ്ടത് ഓട്ടോറിക്ഷാ ഡ്രൈവർ വിനോദാണ്. വിവരം വനം വകുപ്പിനെ അറിയിക്കുകയുമായിരുന്നു.
ഓട്ടോതൊഴിലാളികൾ കാട്ടിക്കൊടുത്തപ്പോഴാണ് സംഭവം ലോറി ഡ്രൈവർ അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക