മറയൂർ: ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ കാട്ടാനയ്ക്കു മുൻപിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്.
ചിന്നാർ വന്യജീവി സങ്കേതത്തിന് അതിർത്തിയിൽ തമിഴ്നാട് വനമേഖലയായ ആനമല കടുവ സാങ്കേതത്തിലൂടെയുള്ള റോഡിലാണ് കാട്ടാനയ്ക്കു മുൻപിൽ ബൈക്ക് യാത്രികൻ പെട്ടത്.
ഇന്നലെ ഉച്ചയോടെ ഉദുമൽപേട്ടയിൽ നിന്നു മറയൂരിലേക്കു വരുംവഴിയാണ് പൊങ്ങനോടയ്ക്ക് സമീപം റോഡിൽ വശത്ത് നിന്നിരുന്ന രണ്ട് ആനകളിൽ ഒരെണ്ണം ബൈക്കിനു നേരെ ഓടിയടുത്തത്.
നാഗാലാൻഡിൽ നിന്നു ലോറിയിൽ കയറിക്കൂടിയ പെരുമ്പാമ്പ് പട്ടിത്താനം കവലയിലിറങ്ങി !
പേടിച്ച് ബൈക്ക് താഴെയിട്ട് യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആന അടുത്തെത്തി. അപ്പോൾ മറ്റ് യാത്രക്കാർ ശബ്ദമുണ്ടാക്കി ആനയെ ഓടിച്ചതുകൊണ്ടാണ് യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക