ന്യൂഡല്‍ഹി: ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു.
താന്‍ ഒരു ചരിത്രവിദ്യാര്‍ഥിയാണെന്നും രാജ്യത്തിന് ചരിത്രം കൃത്യമായല്ല അവതരിപ്പിക്കപ്പെട്ടിരുക്കുന്നതെന്ന പരാതി നിരവധി തവണ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പരാതികള്‍ ശരിയായിരിക്കാം. ഇപ്പോള്‍ നമ്മള് അത് തിരുത്തേണ്ടതുണ്ട്. – ഡല്‍ഹിയില്‍ അസം സര്‍ക്കാരിന്റെ പരിപാടിയില്‍ ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക