കേരളത്തിലെ പ്രമുഖ യൂട്യൂബ് ചാനലായ M4Tech ന്റെ അമരക്കാരനായ ജിയോ ജോസഫ് വിവാഹിതനായി. 8 മില്യനിൽ കൂടുതൽ ഫോള്ളോവെർസ് ഉള്ള M4 ടെക് എന്ന യുട്യൂബ് ചാനലിന്റെ ഉടമയാണ് ജിയോ.
മറ്റു ഭാഷകളിലെല്ലാം ഗോൾഡൻ പ്ലേ ബട്ടൺ അവരുടെ നാട്ടിലേക്ക് എത്തിച്ചപ്പോൾ മലയാളികൾക്ക് ആദ്യമായി ഒരു ഗോൾഡൻ ബട്ടൻ യൂട്യൂബിൽ നിന്ന് എത്തിച്ചത് എം ഫോർ ടെക് ആണ്.
ഇപ്പോഴിതാ ജിയോ വിവാഹിതനായിരിക്കുകയാണ്. വധു എലിസബത്ത്. തൃശൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. നവംബർ 12 നായിരുന്നു വിവാഹ നിശ്ചയം നടന്നത്. ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക