മലയാളികളുടെ ഇഷ്ട താരമാണ് മമ്മൂട്ടി. താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത് കാതൽ എന്ന ചിത്രത്തിലാണ്. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയായിരുന്നു.
ഇപ്പോഴിതാ ഷൂട്ടിങ്ങിന് ഇടവേള നൽകി കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് മമ്മൂട്ടി . ഇത്തവണ ഓസ്ട്രേലിയയിലേക്കാണ് മമ്മൂട്ടി പോയിരിക്കുന്നത്. ഹ്രസ്വ സന്ദര്‍ശനത്തിനായിട്ടാണ് മമ്മൂട്ടി ഓസ്ട്രേലിയയിലേക്ക് പറന്നത്. ഭാര്യ സുല്‍ഫത്തിനും സുഹൃത്ത് രാജ ശേഖരനുമൊപ്പമാണ് മമ്മൂട്ടി യാത്ര പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക