ഡിസംബര്‍ ആറ് മുതല്‍ ഒമ്പത് വരെയുള്ള തീയതികളിൽ വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനെതിരേ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ് .
ആറിന് വര്‍ക്കലയില്‍ നിന്ന് തുടങ്ങുന്ന ജാഥ ഒമ്പതിന് വിഴിഞ്ഞത്ത് സമാപിക്കുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അറിയിച്ചു .
വിഴിഞ്ഞം സമരം അക്രമത്തിലേക്ക് നീങ്ങുകയും വലിയതോതില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിഷയത്തെ രാഷ്ട്രീയമായും നേരിടാന്‍ എല്‍ഡിഎഫ് പ്രചാരണ ജാഥ നടത്തുന്നത്.
സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുകയാണ് പ്രചാരണ ജാഥയുടെ ലക്ഷ്യം. ഡിസംബര്‍ ആറിന് വൈകീട്ട് മന്ത്രി പി. രാജീവാണ് ജാഥ ഉദ്ഘാടനംചെയ്യുക. ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഉദ്ഘാടനം ചെയ്യും.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും വീണ്ടും ചര്‍ച്ചയ്ക്ക് തയ്യറാണെന്നും ആനാവൂര്‍ നാഗപ്പന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക