നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭ്യൂഹം. രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍, വെഞ്ച്സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാഹുലിനും അജ്മലിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്, കോട്ടയം നാസര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഇപ്പോൾ ഇതാ അഭ്യൂഹത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. ഏറെ കൗതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍. അഖില്‍ ശ്രീനിവാസിന്റേതാണ് ചിത്രത്തിന്റെ കഥ. ആനന്ദ് രാധാകൃഷ്ണന്, നൗഫല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരിക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക