സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത സർക്കസ്. പൊലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു.
ബി.കെ ഹരിനാരായണന്റെ രചനയിൽ ബിജിപാലിന്റെ സംഗീത സംവിധാനം നിർവ്വഹിച്ച് മധു ബാലകൃഷ്ണൻ ആലപിച്ച ‘തേടും തോറും’ എന്ന ഗാനമാണ് റിലീസ് ആയത്. കലൂർ ഐഎംഎ ഹാളിൽ നടന്ന ഓഡിയോ ലോഞ്ചിൽ സിനിമയിലെ പിന്നണി പ്രവർത്തകരും അഭിനേതാക്കളും പങ്കെടുത്തു. ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഡിസംബർ 9ന് തിയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക