2021ൽ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രമാണ് ‘ലവ്’. ഖാലിദ് റഹ്മാന് തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്, ജോണി ആന്റണി എന്നിവരും അഭിനയിച്ചിരിക്കുന്നു.
ഇപ്പോൾ ഇതാ ഈ ചിത്രത്തിന്റെ തമിഴ് റീമേക്ക് ടീസർ റിലീസ് ചെയ്തു. ഭരത്, വാണി ഭോജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ.പി. ബാലയാണ്. രാധാ രവി, വിവേക് പ്രസന്ന, ഡാനിയർ ആനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. പി.ജി. മുത്തയ്യയാണ് സംവിധാനം. സംഗീതം റോണി റാഫേൽ. എഡിറ്റിങ് അജയ് മനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക