സംസ്ഥാനത്ത് റെയിൽവേ പാത നവീകരണത്തിന്റെ ഭാഗമായി ഷൊർണൂർ-നിലമ്പൂർ പാതയിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ടു. പട്ടിക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് റെയിൽവേ പാതയുടെയും ഗേറ്റിന്റെയും നവീകരണ പ്രവർത്തനങ്ങളും തുടങ്ങി.
റേഷൻ കടകളിൽ പച്ചരി മാത്രം; ആകെ വലഞ്ഞെന്ന് കാർഡുടമകൾ
ട്രാക്കുകൾക്കിടയിലെ കല്ലും മണ്ണും വേർതിരിച്ച് കല്ല് മാത്രമാക്കി സുരക്ഷയൊരുക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വാണിയമ്പലം വരെ പ്രവൃത്തി വിവിധ ഘട്ടങ്ങളിലായി നടത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ശനിയാഴ്ച വരെ പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചിട്ടാണ് പണി നടക്കുന്നത്.
രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, നായകന് സഞ്ജു സാംസണ് !
പെരിന്തൽമണ്ണ-നിലമ്പൂർ പാതയിലൂടെ വരുന്ന വാഹനങ്ങൾ പട്ടിക്കാട് വലമ്പൂർ ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട് മേലാറ്റൂർ പെരിന്തൽമണ്ണ റോഡ് വഴിയുമാണ് സർവ്വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക